Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബം​ഗ്ലാദേശ് കലാപം...

ബം​ഗ്ലാദേശ് കലാപം : പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ധാക്ക : ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകൾ. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഷെയ്ഖ് ഹസീന രാജി വയ്ക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു . ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടിരുന്നു. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഷെയ്ഖ് ഹസീനയും സഹോദരിയും രാജ്യംവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ധാക്കയിൽ നിന്ന് ഹെലികോപ്റ്റർ മാർ​ഗം ബം​ഗ്ലാദേശ് വിട്ടുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക മേധാവി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ്  ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

തിരുവല്ല : ഊർജ്ജിത നികുതി പിരിവിന്റെ ഭാഗമായി കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് 28 ,29 , 31 തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം – ജില്ല കളക്ടർ

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉടമസ്തതയിലുള്ള വസ്തുവിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ വിവധ വകുപ്പുകളുടെ  മേധാവി‌മാരെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത...
- Advertisment -

Most Popular

- Advertisement -