തിരുവനന്തപുരം : തലസ്ഥാനത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും.
2023-ലായിരുന്നു സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയത്. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപടെർമിനലുകളായി മാറ്റുന്നതിന്റെ മുന്നോടിയായിട്ടാണ് പുനർനാമകരണം. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിക്കാന്‍ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ