Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഷിരൂരിൽ കാണാതായ...

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു.

അതേസമയം ,അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന. ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : രാജ്യം അതീവജാഗ്രതയിലൂടെ കടന്നുപോകന്ന പശ്ചാത്തലത്തിൽ ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

എ ഡി എമ്മിന്റെ മരണം : പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം : ബിജെപി

പത്തനംതിട്ട : കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും ആയ നവീൻ ബാബുവിനെ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് പരസ്യമായി അപമാനിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കണ്ണൂർ...
- Advertisment -

Most Popular

- Advertisement -