Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsകളിക്കുന്നതിനിടെ കഴുത്തിൽ...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസില ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഷാൾ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയ ഉടൻ മാതാപിതാക്കൾ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും : ജോബ് മൈക്കിൾ എം.എൽ.എ

തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ  ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.വൈ.എം.സി.എ സബ് - റീജൺ...

എൻ എസ് എസ് നേതൃത്വത്തിനെതിരെ വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ്

കോട്ടയം: പെരുന്ന എൻ എസ് എസ് നേതൃത്വത്തിനെതിരെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. എൻഎസ്എസിൽ യോഗ്യതയാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധു നിയമനവും കമ്പനി ചട്ടം കാറ്റിൽ പറത്തി...
- Advertisment -

Most Popular

- Advertisement -