Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി...

ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല

തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗമായ രക്തത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിനശില്പശാലയിൽ പ്രമുഖ ആശുപത്രികളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുത്തു.

പ്രൊഫ. ഡോ. ആർ. എൻ. ശർമ്മ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഗിരിജ മോഹൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ. ലില്ലിക്കുട്ടി പോത്തൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി സി. ഫിലിപ്പ്,  ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബു എബ്രഹാം കോശി എന്നിവർ സംസാരിച്ചു.

ട്രേസ് അലയൻസ് (ട്രാവൻകൂർ അലയൻസ് ഫോർ ക്യാൻസേഴ്സ് ഓഫ് ദി ബ്ലഡ് ആൻഡ് മാരോ ഡിസീസസ്) എന്ന ചികിത്സാ സഹകരണപരിപാടിയുടെ ആരംഭവും ശില്പശാലയുടെ ഭാഗമായി നടന്നു.  രക്തസംബന്ധമയായ രോഗങ്ങളുള്ളവരിൽ നേരത്തെ രോഗനിർണയം സാധ്യമാക്കുവാനും റഫറലുകൾ സുഗമമാക്കുന്നതിനും ആധുനിക ചികിത്സകൾ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിക്കുവാനും ലക്ഷ്യമിട്ടുള്ള രീതിയാണ്.

മൾട്ടിപ്പിൾ മൈലോമ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാനും മേഖലയിലെ രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സഹകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശില്പശാലയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം

ന്യൂഡൽഹി : ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് ഇറാനിലെ ഖേഷം ,ഫാർസ് ,കിഷ് എന്നിവടങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയത്....

ഒമ്പത് വർഷം കൊണ്ട് നാലേകാൽ ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി : മന്ത്രി കെ രാജൻ

ചെങ്ങന്നൂർ : കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നാലേകാൽ ലക്ഷം ജനങ്ങളെ ഭൂമിയുടെ അവകാശികളാക്കിയതായി റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചെങ്ങന്നൂർ റവന്യൂ ടവർ നിര്‍മ്മാണോദ്ഘാടനം പഴയ താലൂക്ക് ഓഫീസ്...
- Advertisment -

Most Popular

- Advertisement -