Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ബൈപ്പാസില്‍ ഇന്ന് (തിങ്കൾ) രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ ടോം സി വര്‍ഗീസ് (23), വാഴമുട്ടം മഠത്തില്‍ തെക്കേതില്‍  ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.

എറണാകുളം ഭാഗത്ത് നിന്നും  തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക്. അപകടത്തില്‍ കാറിലുണ്ടായിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്‌നമണിയ്‌ക്ക് നിസാര പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷിച്ചു

തിരുവല്ല: വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ വീട്ടിൽ കഴുത്തൊപ്പം വെള്ളത്തിൽ അകപ്പെട്ടു പോയ  മഞ്ഞാടി തീപ്പിനി കട്ടത്തറ ഹൗസ് പൊന്നമ്മ ഡാനിയേൽ ...

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ...
- Advertisment -

Most Popular

- Advertisement -