Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorമദ്യലഹരിയിൽ പെരുമ്പാമ്പിനെ...

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട യുവാവിനെതിരെ കേസെടുത്തു

അടൂർ : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു.പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് കേസെടുത്തത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചതിനും പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ് കേസ്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട ദീപു മദ്യലഹരിയിൽ പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.ഇയാൾക്ക് പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും....

പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 9ന്

തിരുവനന്തപുരം : കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ റഗുലർ, ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 9ന് നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മണിമുതൽ 11 മണിവരെ നടക്കും. സംസ്ഥാന...
- Advertisment -

Most Popular

- Advertisement -