Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiപറവൂരിൽ ദമ്പതിമാർ...

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം.

എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. ഇവർക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്.രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്.

കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് വനജക്ക് ചില മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതുമൂലം ഇവര്‍ക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു  വി.എസ് അച്യൂതാനന്ദൻ :  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല : സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദൻ എന്ന്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവായും  മുഖ്യമന്ത്രിയായും...

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു : 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി,മിന്നൽ,കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം...
- Advertisment -

Most Popular

- Advertisement -