Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്കൂട്ടറിൽ സഞ്ചരിച്ച...

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി സ്വർണാഭരണം കവർന്ന ദമ്പതികൾ പിടിയിൽ

ഹരിപ്പാട് : സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി സ്വർണാഭരണം കവർന്ന കേസില്‍ ദമ്പതികൾ പിടിയിൽ .കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്.മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടും കവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയെ ഇവർ സ്കൂട്ടറിൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇടിച്ചിട്ടു. രക്ഷിക്കാൻ എന്ന വ്യാജേനെ പ്രതികൾ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.പെൺകുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും തട്ടിയെടുത്തു രക്ഷപെട്ടു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരീലക്കുളങ്ങര പോലീസ് പ്രതികളിലേക്കെത്തിയത്.പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനു പിന്നില്‍ ആണ്‍വേഷം കെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.ഇവർ മോഷ്ടിച്ചശേഷം വിറ്റ ആഭരണങ്ങളും സഞ്ചരിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു : ജോലിസമ്മർദ്ദം മൂലമെന്ന് പരാതി

കോട്ടയം : കോട്ടയത്ത് ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി.കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.ജോലി...

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ...
- Advertisment -

Most Popular

- Advertisement -