Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഒരു കുട്ടിപോലും...

ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം

കോഴഞ്ചേരി : ഒന്നാം ക്ലാസ്സിലേക്ക് ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം. കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിലെ ചെറുകോൽ ഗവ. യു പി സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക്  ഇക്കുറി ഒരു കുട്ടി പോലും പ്രവേശനം നേടിയിട്ടില്ല. ചെറുകോൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1915ൽ സ്ഥാപിതമായതാണ്.

പത്ത് വർഷങ്ങൾക്ക് മുൻപ് കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം അന്നത്തെ അധ്യാപകരുടെയും പ്രദേശവാസികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമഫലമായി ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ച് മികച്ച  രീതിയിൽ സംരക്ഷിച്ചു വരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2018-19 അധ്യയന വർഷം കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ പുതിയതായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ചേർത്ത സർക്കാർ വിദ്യാലയത്തിനുള്ള ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്നവർ പോലും ഇപ്പോൾ കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കാൻ മടി കാട്ടുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന് സർക്കാർ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒരു പൊതുവിദ്യാലയം ഇല്ലാതാവുന്നത്  പ്രദേശത്തെ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള അവസരവും ഭാവിയും ഇല്ലാതാക്കുമെന്ന് നാട്ടുകാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...

യുവതി ആത്മഹത്യ ചെയ്ത സംഭവം:  ഭർത്താവ് അറസ്റ്റിൽ

പന്തളം : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീർ ( 41)...
- Advertisment -

Most Popular

- Advertisement -