Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വാടകവീട്ടിൽ...

പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പോലീസിന്റെ പിടിയിൽ

തിരുവല്ല :  പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാൻ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയിരുന്ന ഉത്തർപ്രദേശ് ഗോരക്പൂർ ജില്ലയിൽ ബേൽപ്പൂർ സ്വദേശി വിശാൽ (25) ആണ് ബുധനാഴ്ച വൈകിട്ട് 7മണിയോടെ പിടിയിലായത്.

കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര പാലത്തിന് സമീപത്ത് അടക്കം ആറോളം പാൻ മുറുക്കാൻ കടകളുടെ മറവിൽ ആണ് ഇയാൾ നിരോധിത പുകയില വിൽപ്പന്നങ്ങൾ വിറ്റഴിരുന്നത് എന്ന പോലീസ് പറഞ്ഞു. തിരുവല്ല സ്വദേശി പ്രവീൺ എന്നയാളാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്നത് എന്ന് വിശാൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

രാത്രി കാലങ്ങളിൽ മിനി ലോറിയിൽ അടക്കമാണ് ഇവിടെ പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് എന്ന് സമീപവാസികൾ പറഞ്ഞു. ഇയാളുടെ കൂട്ടാളി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ് ഐ കെ. സുരേന്ദ്രൻ, സിപിഒ മാരായ കെ സന്തോഷ് കുമാർ , രവികുമാർ, വി കെ അഖിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു...

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

പത്തനംതിട്ട : പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ്...
- Advertisment -

Most Popular

- Advertisement -