Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴയിൽ...

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്

തിരുവനന്തപുരം : ന​ഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്. കോയിക്കമൂല സ്വദേശികളായ ലീല (80), മകൻ ദീപു (54) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ അർദ്ധരാത്രി പെയ്ത മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്നുവീണത്.

വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദീപുവിന്റെയും അമ്മയുടെയും ശരീരത്തിലേക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.ദീപുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

പന്തളം : ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്  പുതിയതായി  ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം വഴി അടൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ്...

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം : കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബൈയിലും ചില പരിപാടികളില്‍...
- Advertisment -

Most Popular

- Advertisement -