മാവേലിക്കര : മാവേലിക്കര പോലിസ് നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ ചമ്പാരൻ സ്വദേശിയായ റുപ് നാരായണൻ റാവുത്ത് (46) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന 10 കിലോ കഞ്ചാവ് പിടികൂടിയത്. ട്രെയിൻ മാർഗം കഞ്ചാവ് വ്യാപകമായി കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ പി എസ് നിർദ്ദേശപ്രകാരമാണ് നടപടി ഉണ്ടായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിൻ്റെ നേതൃത്വത്തിൽ മാവേലിക്കര എസ് ഐ സി ശ്രീജിത്ത്, സബ് ഇൻസ്പെക്ടർമാരായ നൗഷാദ്, നിസാറുദ്ദീൻ, അൻവർ സാദത്ത്, അസി. സബ് ഇൻസ്പെക്ടർമാരായ സജു മോൾ, ഓഫീസർമാരായ സിയാദ്, വിജിത്ത്, ഗിരിഷ് ലാൽ, അനസ്, സിദ്ദിഖ്, നിഷാദ്, ഹോം ഗാർഡ് അച്ചൻകുഞ്ഞ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.