Wednesday, July 30, 2025
No menu items!

subscribe-youtube-channel

Homemavelikkraകുവൈറ്റിൽ ഓയിൽ...

കുവൈറ്റിൽ ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി ഉണ്ടായ അപകടത്തിൽ മാവേലിക്കര സ്വദേശി മരിച്ചു

തിരുവനന്തപുരം: കുവൈറ്റിൽ ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് അപകടത്തിൽ മരണപ്പെട്ടത്.

കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അപകടത്തിൽപെട്ട മറ്റൊരാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം .അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഓടിരക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തി പൊലീസ് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . ഉച്ചകഴിഞ്ഞ്...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്,...
- Advertisment -

Most Popular

- Advertisement -