Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവെച്ചൂച്ചിറയിൽ പരിഭ്രാന്തി...

വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി

റാന്നി : വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ പരിസരങ്ങളിൽ ശനിയാഴ്‌ച രാവിലെയാണ് കുറുനരി നായ്ക്കളെയും, പ്രദേശവാസിയെയും ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ  പോലീസിലും, വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു.

പിന്നിട് നടത്തിയ അന്വേഷണത്തിലാണ് കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയത്. പേയുണ്ടെന്ന് നട്ടുകാർ സംശയിക്കുന്ന കുറുനരി ഇടത്തിക്കാവ് ഭാഗത്ത് വെച്ച് ഒരാളെ കടിക്കുകയും നാട്ടുകാരായ മറ്റ് മൂന്ന് പേരെയും കടിച്ചതിനു ശേഷം രണ്ട് നായ്ക്കളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു.

പരിസരങ്ങളിൽ കൂടുതൽ മൃഗങ്ങളെ കുറുനരി കടിച്ചിട്ടുണ്ടോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ  അന്വേഷണം നടത്തി വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം : കോട്ടയം ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ(12) ആണ് മരിച്ചത്.ആർപ്പൂക്കര സെൻ്റ്...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: സർഗഭവന നിർമാണത്തിന് ചാരുതയേകി സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം പുരോഗമിക്കുന്നു. നാലാം ദിനത്തിൽ “ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം” നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട്...
- Advertisment -

Most Popular

- Advertisement -