തിരുവല്ല: ഹിരോഷിമദിനം 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പായിപ്പാട് ബി.എഡ് കോളേജിൽ IQACയുടെയും NSS യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന സന്ദേശസദസും റാലിയും സംഘടിപ്പിച്ചു.
കോളേജിൽ നിന്നും പായിപ്പാട് ജംഗ്ഷനിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാന സന്ദേശം മുഴക്കി. പായിപ്പാട് പഞ്ചായത്ത് അംഗം ആനി രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗീത നാരായണൻ,വിദ്യാർത്ഥികളുടെ
പ്രതിനിധികളായ അതുല്യ, ശ്രീലക്ഷ്മി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. തുടർന്ന് ലോകശാന്തിയുടെ ആവശ്യകതയെ മുൻനിർത്തി വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരവും തെരുവുനാടകവും അരങ്ങേറി.