Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ പഠിക്കാത്തതിന്...

അസമിൽ പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു

ദിസ്പൂർ‌ : പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗറിലെ കോച്ചിം​ഗ് സെന്ററിലാണ് സംഭവം. കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.

ഹോം വർക്ക് ചെയ്യാതിരുന്ന വിദ്യാർത്ഥിയെ അദ്ധ്യാപകൻ ശകാരിക്കുകയും മാതാപിതാക്കളെയും കൂട്ടി വരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐഎസ് ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് : സി ബി ഐ കുറ്റപത്രം

തിരുവനന്തപുരം: വിവാദമായ ഐ എസ് ആർ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ കുറ്റപത്രം.നമ്പി നാരായണനെ യാതൊരു തെളിവുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.സിഐ ആയിരുന്ന എസ്. വിജയനാണ് കേസ്...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആദ്യ സംഭാവന ഏറ്റുവാങ്ങി

തിരുവല്ല : പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ ജലോത്സവ...
- Advertisment -

Most Popular

- Advertisement -