കോട്ടയം : നെൽ വില നല്കാത്തതിൽ പ്രതിക്ഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെയും പാടശേഖരങ്ങളുടെയും നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിൽ ഉത്രാടനാളിൽ കഞ്ഞി വയ്ക്കലും കുമ്പിളിൽ കഞ്ഞി കുടിക്കലും സമരം നടത്തി. കേരള കോൺഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി സമരം ഉത്ഘാടനം ചെയ്തു.
ഓണമായിട്ടും നെല്ലിന്റ വില കൊടുത്തു തീർക്കാത്തത് സർക്കാരിന് നാണക്കേടാണെന്നും നെൽ കർഷകന് കഞ്ഞി കുമ്പിളിൽത്തന്നെയാണെന്നും അന്നം ഉത്പാദിപ്പിക്കുന്നവരെ തകർക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.കക്കുഴി പാടശേഖരസമിതി കൺവീനർ ഷമ്മി വിനോദ് അധ്യക്ഷത വഹിച്ചു .
നെൽ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് റജീന അഷ്‌റഫ് ,സമര സമിതി കൺവീനർ ജിക്കു കുര്യയാക്കോസ്,ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്,വർക്കിങ് പ്രസിഡന്റ് പി ആർ സതീശൻ,വൈസ് പ്രസിഡന്റ്‌ൻമാരായ കെ ബി മോഹനൻ,സന്തോഷ് പറമ്പിശ്ശേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജഗോപാൽ, എൻ കെ ബിജു, ഡോ. വിനു സച്ചിവോത്തമപുരം, മാത്യൂസ് കോട്ടയം,അഭിഷേക് ബിജു,ഷിബു എഴെപുഞ്ചയിൽ, വിവിധ പാടശേഖര സമിതി ഭാരവാഹികളായ പാപ്പച്ചൻ കളത്തിൽ(വാണിയങ്കരി), ജോർജ്കുട്ടി കാഞ്ഞിരത്തുoമ്മൂട്ടിൽ (കവല ചാത്തങ്കരി), റ്റി ഒ വര്ഗീസ്,(കുറിച്ചി കരിവട്ടം ),സോമൻ പി പി(പറയനടി),ജേക്കബ് കുരുവിള(മണ്ണങ്കര) സജി കട്ടത്തറ(തൊള്ളയിരം)ഷാജി കെ കുര്യൻ(മണ്ണങ്കര കാഞ്ഞിരക്കാട്), കുര്യച്ചൻ കോയിത്തറ(കരിവട്ടം), വത്സമ്മ (കക്കുഴി) എന്നിവർ പ്രസംഗിച്ചു.