Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പ നദിയെ...

പമ്പ നദിയെ സംരക്ഷിക്കാന്‍ വൈചാരിക സദസ്

പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക സദസ്സില്‍ നിര്‍ദേശിച്ചു.ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂഎം) ആദര്‍ശ് പി കുമാര്‍ പങ്കെടുത്തു.

പമ്പാ നദി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയുടെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മനുഷ്യന്റെ വിവേകത്തോടെയുളള ഇടപെടല്‍ ആവശ്യമാണ്. പമ്പ പോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് മനുഷ്യകുലത്തിന് അപകടമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.

പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ എസ് ഡി വേണുകുമാറായിരുന്നു മോഡറേറ്റര്‍. മാധ്യമപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സജിത് പരമേശ്വരന്‍ ‘പമ്പ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയാവതരണം നടത്തി. തപസ്യ കലാ സാഹിത്യ വേദി, വിവിധ പരിസ്ഥിതി- സന്നദ്ധ സംഘടനകള്‍ തുടങ്ങിവർ വൈചാരിക സദസ്സിന്റെ ഭാഗമായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു സമീപം കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകനായ വിഷ്ണു (31) ആണു മരിച്ചത്.വിട്ടു മാറാത്ത പനി...

കാക്കനാട് കാർ സർവീസ് സെൻ്ററിനുള്ളിൽ തീപിടുത്തം

കൊച്ചി : കാക്കനാട് ഹ്യുണ്ടായ് കാര്‍ സര്‍വീസ് സെൻ്ററിനുള്ളിൽ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത് .സര്‍വീസ് സെന്ററിന്റെ താഴത്തെ നിലയിൽ പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. മൂന്നുയൂണിറ്റ്...
- Advertisment -

Most Popular

- Advertisement -