തൃശ്ശൂർ :വാൽപ്പാറയിൽ മുതലയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്.മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്.ഇന്നലെ വൈകുന്നേരം വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.