തിരുവല്ല : എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ കുടുംബദർശനം പങ്കുവെക്കുന്നെതെന്ന് പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു.
ഗ്ലോറിയ ന്യൂസ്, ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന സംഘടിപ്പിച്ച സ്നേഹാദരം പരിപാടി വൈഎംസിഎയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവ.ലോകത്ത് പലഭാഗത്തും നടക്കുന്ന ഹിംസകളും പട്ടിണി മരണങ്ങളും നമ്മെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മൾ മനുഷ്യത്വം മരവിച്ചവരാണെന്നും ‘സഹോദരൻ്റെ ദുഃഖത്തിൽ, അവന്റെ ആവശ്യത്തിൽ ഇറങ്ങി ച്ചെല്ലുന്ന ലോകക്രമം ഉണ്ടാവണമെന്നും അവിടെയാണ് വസുധൈവ കുടുംബകം സാധ്യമാകുന്നത് എന്നും അത്തരത്തിൽ മാത്രമാണ് ആഗോള കുടുംബം യാഥാർത്ഥ്യമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു
ചെയർമാൻ ഫാ. ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. ഡോ.പി. മുഹമ്മദ് അലി ഗൾഫാർ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. പി.ജെ കുര്യൻ, അഡ്വ മാത്യു റ്റി തോമസ് എം എൽ എ, ജോസഫ് എം.പുതുശ്ശേരി, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, ഡോ. സിദ്ദിഖ് അഹമ്മദ് , പി രാമചന്ദ്രൻ, വികാരി ജനറൽ റവ. വി. റ്റി ജോൺ, റവ. സക്കറിയ പനക്കാമറ്റം എപ്പിസ്കോപ്പ, ജനറൽ കൺവീനർ ലിനോജ് ചാക്കോ, കൺവീനർ അഭിജിത്ത് പാറയിൽ എന്നിവർ പ്രസംഗിച്ചു.