കൊല്ലം : കൊല്ലം പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം പ്രതി ലാലുമോൻ ആത്മഹത്യ ചെയ്തു.വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രണ്ടുവർഷം മുമ്പ് ശാരുവിനെ ഉപദ്രവിച്ചെന്ന പരാതിയിൽ ലാലുമോൻ റിമാൻഡിൽ ആയിരുന്നു.