Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAdoorനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ  തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്.

കെ.പി. റോഡിൽ അടൂർ ഭാഗത്ത് നിന്നും നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിച്ചിരുന്ന കാർ റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൗദിയിൽ പ്ലമ്പർ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

വിജയൻ – രതി ദമ്പതികളുടെ മകനാണ് . ബിബിൻ സഹോദരനാണ്. അപകടത്തിൽ വാഹനത്തിൽ  ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് നിസാര പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

ന്യൂഡൽഹി : കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിലെ ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല.ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി...

വർണക്കൂടാരം 

തിരുവല്ല :  തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വർണക്കൂടാരം പരിപാടി മന്നൻകരച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്നൻകരച്ചിറ ഗവ. യു പി സ്കൂളിൽ നടന്നു. ലൈബ്രറി ബാലവേദിയാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചത് ....
- Advertisment -

Most Popular

- Advertisement -