കൊച്ചി : അങ്കമാലിയിൽ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു.കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണു മരിച്ചത്.ഇന്നലെ രാത്രി 11 ഓടെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഹിൽ പാലസ് ബാറിൽ വച്ചാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുന്നത്. ഇതിനിടയിൽ ആഷികിന് കുത്തേൽക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ആഷിക് .