Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതുടര്‍ ഭരണത്തിനെതിരെ...

തുടര്‍ ഭരണത്തിനെതിരെ രംഗത്തുവന്ന കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ അബ്ദുള്‍ ഖാദര്‍ വീട്ടിലെത്തി കണ്ടു

തൃശൂര്‍ : സംസ്ഥാന സർക്കാരിന്റെ തുടര്‍ഭരണത്തിനെതിരെ രംഗത്തുവന്ന കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടു. സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ സച്ചിദാനന്ദനെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ വി അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി.

കേരള രാഷ്ട്രീയത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനമല്ല അദ്ദേഹം നടത്തിയത്. വിശാലാര്‍ത്ഥത്തില്‍ ഏകാധിപത്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച പൊതു സംജ്ഞയെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ വാര്‍ത്തകളായി വന്നപ്പോള്‍, കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്ന ഇടതുമുന്നണി മാറണം. മറ്റൊരു മുന്നണി അധികാരത്തില്‍ വരണം എന്ന തരത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയതായി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

സച്ചിദാനന്ദന്‍ വിശാല ഇടതുപക്ഷക്കാരനാണ്. ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ ആളല്ല. അതിനാല്‍ അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. നാടിന്റെ പ്രപശ്‌നങ്ങളില്‍ സര്‍ഗാത്മകമായി പ്രതികരിക്കുന്ന കവി, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തങ്ങളെല്ലാം സച്ചിദാനന്ദനെ കാണുന്നതെന്നും കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841...

തിരുവനന്തപുരത്ത് 24 കാരിക്കു അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത് . നെല്ലിമ്മൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തു കൂടി രോഗബാധ സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -