Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന...

ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തിരുവല്ല: തിരുവല്ലായിൽ ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായതിനെതുടർന്നാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ 4ന് വൈകിട്ട് 5.30ന് കുറ്റൂർ കാഞ്ഞിരത്താംമോടിയിൽ വച്ച് കാർ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. പരാതിയെത്തുടർന്ന് എസ് ഐ ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഈ കേസിലെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി തിരുവല്ല പോലീസ് പ്രതിയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്റ്റേഷനിൽ ഹാജരായ പ്രതിയെ  വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 4 പ്രതികൾ ഉള്ള കേസിൽ ഇതോടെ മൂന്ന് പേർ അറസ്റ്റിലായി. ഒളിവിലുള്ള ഒരു പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധ : പമ്പ ത്രിവേണിയിലെ ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട:  ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത്...

കണ്ണൂരിലെ ബോംബ് സ്പോടനം ; കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയസഭയെ അറിയിച്ചു .ശക്തമായ നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .കണ്ണൂര്‍...
- Advertisment -

Most Popular

- Advertisement -