തിരുവനന്തപുരം : തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയിൽ കഴിഞ്ഞ ചൊവാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന് സ്വദേശി ഷീബ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിർമാണ ശാലയിലുണ്ടായ അപകടത്തിൽ 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത് .ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഷീബയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .






