കണ്ണൂർ : കണ്ണൂരിൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്ക്. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടയിൽ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെ പൊട്ടിച്ച പടക്കം ആളുകൾക്കിടയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആളിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.