Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് വിൽപ്പനക്കായി...

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ വിധിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട, കാവൽ, പുളിക്കൽ വീട്ടിൽ ബിജുമോൻ രാഘവൻ (-38 ), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയിൽ വീട്ടിൽ കെ കെ സാബു (52 )എന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം.  മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ആർ അനിൽകുമാർ ഹാജരായി.

2 കിലോ 900 ഗ്രാം കഞ്ചാവ് വിൽപ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള  ഓട്ടോറിക്ഷയിൽ ഒന്നും രണ്ടും പ്രതികൾ ചേ‍ർന്ന്  കൊണ്ടു പോകുന്നതായികണ്ട് 2022 ജൂലൈ നാലിന് രാത്രി  കൊല്ലമുള  കൂത്താട്ടുകുളം – കാക്കനാട്ട് പടിയിൽവച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുമ്പഴ – കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം

കോന്നി : കുമ്പഴ - കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം ഉണ്ടായി. ഇന്ന് ഉച്ചയ്ക്ക് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ...

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം : ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20...
- Advertisment -

Most Popular

- Advertisement -