Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു:  സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി:  6 പേർ അറസ്റ്റിൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതി ആത്മഹത്യ  ചെയ്തതിനെതുടർന്ന് ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ അസഭ്യവർഷവും ആക്രമണശ്രമവും നടത്തി, സംഭവത്തിൽ6 യുവാക്കളെ കൊടുമൺ പോലീസ് പിടികൂടി

അങ്ങാടിക്കൽ നോർത്ത് പി സി കെ ലേബർ ലൈനിൽ ബി അർജുൻ(25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ ലാൽ(27), കൂടൽ നെടുമൺ കാവ് പി സി കെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ  അരുൺ (29), ഓമല്ലൂർ ചീക്കനാൽ  മേലേപ്പുറത്ത് വീട്ടിൽ  ബിപിൻ കുമാർ(30), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 4 പേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു, ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു.

വെള്ളി രാത്രി എട്ടരയ്ക്ക് കൊടുമൺ ഇടത്തിട്ടയിലാണ് സംഭവം. കൊടുമൺ പോലീസ് സ്റ്റേഷനിൽ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയും, നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുൽ പ്രകാശ്  കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം- കൈപ്പട്ടൂർ റോഡിൽ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു.

ക്ഷേത്രദർശനത്തിന് പോയവരെ അസഭ്യം പറയുകയും, വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻസ്പെക്ടർ പി വിനോദിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു.  
       
എന്നാൽ  പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാൻ പിന്നാലെ ഓടിയ പോലീസിനെ  തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ പ്രതികളെ പോലീസ് പിന്തുടർന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ   പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം അടൂർ ഡി വൈ എസ് പി  ജി. സന്തോഷ് സാറിന്റെ നേതൃത്വത്തിലാണ് നടപടി.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു : തിരിച്ചടിച്ചു

ന്യൂഡൽഹി : ഇന്നു പുലർച്ചെ ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്നും ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു...

Kerala Lotteries Results : 29-01-2026 Karunya Plus KN-608

1st Prize ₹1,00,00,000/- PP 393805 (PALAKKAD) Consolation Prize ₹5,000/- PN 393805 PO 393805 PR 393805 PS 393805 PT 393805 PU 393805 PV 393805 PW 393805 PX 393805...
- Advertisment -

Most Popular

- Advertisement -