തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29) നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. തിരുവല്ല, കീഴ്വായ്പൂര്, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് യുവാവ്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.
അടിപിടി വീടുകയറി ആക്രമണം മാ രകായുധം ഉപയോഗിച്ചുള്ള ആക്രമണം കവർച്ച വാഹന നശിപ്പിക്കൽ തീവെപ്പ് സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ പെട്രോൾ ബോംബ് പോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമണം സംഘം ചേർന്നുള്ള ആക്രമണം സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു