Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി...

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ രഞ്ചു എന്ന് വിളിക്കുന്ന രഞ്ജിത്ത് വി രാജൻ (38) ആണ് അറസ്റ്റിലായത്. കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടിൽ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ വർഷം ആഗസ്റ്റിലും ഒക്ടോബറിലുമാണ് പല ദിവസങ്ങളിലായി പലപ്രാവശ്യം കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ  എഫ് ഐ ആർ, മൊഴി എന്നിവ വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും തിരുവല്ല പോലീസിന് കൈമാറി. തുടർന്ന്, ഈമാസം ഒന്നിന് തിരുവല്ല എസ് ഐ പി എസ് സനിൽ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം കേസിന്റെ അന്വേഷണം  തിരുവല്ല പോലീസ് ഊർജ്ജമാക്കി. വനിതാ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, തുടർന്ന് പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഉപയോഗത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. പെൺകുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ പി എസ് സനിൽ, എ എസ് ഐ ജയകുമാർ, എസ് സി പി ഓമാരായ മനോജ്‌, അഖിലേഷ് എന്നിവർ പങ്കെടുത്തു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

29ാമത് ഐ.എഫ്.എഫ്.കെ : ഡിസംബർ 13 ന് ആരംഭിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഹോങ്കോങ്ങിൽ...

ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ്  പോസ്റ്റ് ഒടിഞ്ഞു

തിരുവല്ല : ശക്തമായ മഴയിലും കാറ്റിലും ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ് ഒരു പോസ്റ്റ് ഒടിയുകയും  മൂന്ന് പോസ്റ്റ് ചരിയുകയും ചെയ്തു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ്...
- Advertisment -

Most Popular

- Advertisement -