Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ ഷാനവാസ്...

നടൻ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം : നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 11.55 ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നായക, വില്ലൻവേഷങ്ങളില്‍ തിളങ്ങിയ ഷാനവാസ്, മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1981ല്‍ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്.

2011ല്‍ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചെന്നൈ ന്യൂ കോളജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ മാ‌സ്റ്റേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. ഷാനവാസിന്റെ സംസ്കാരം ഇന്നു വൈകീട്ട് 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി : അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

തിരുവനന്തപുരം:വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മക്കും മകൾക്കും ​ദാരുണാന്ത്യം.പേരേറ്റിൽ സ്വദേശിയായ രോഹിണി(56), മകൾ അഖില(21) എന്നിവരാണ് മരിച്ചത്.ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു ഇവർ. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം.വർക്കലയിൽ നിന്നും കവലയൂർ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജിഷിന്റെ ഭാര്യ കെ. നന്ദനയാണ് (21)ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഏപ്രിൽ 26ന് ആയിരുന്നു...
- Advertisment -

Most Popular

- Advertisement -