തിരുവനന്തപുരം : ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 16,000 കുട്ടികളെ ഉൾപ്പെടുത്തിയുള്ള അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടി 5 ലക്ഷം ചോദിച്ചെന്ന് ആരോപിച്ച് മന്ത്രി ശിവൻകുട്ടി. സ്‌കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഇവരെന്നും വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് തന്നെ ഇത് വേദനിപ്പിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു .
ഇത്രയും വലിയ തുക നൽകി നൃത്തം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.