Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerമന്ത്രിമാരുടെ നേതൃത്വത്തിലുള്ള...

മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി

പത്തനംതിട്ട : പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാര നടപടികള്‍.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു

അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി .

ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെ ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, മറ്റു ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

92-കാരിക്ക് വേണ്ടി വോട്ട് ചെയ്തു: അഞ്ച് പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ

കാസർകോട്:കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ 92-കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയെന്ന പരാതിയിൽ 5 പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ.വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ്...

Kerala Lotteries Results : 01-08-2024 Karunya Plus KN-533

1st Prize Rs.8,000,000/- PN 128212 (PAYYANNUR) Consolation Prize Rs.8,000/- PO 128212 PP 128212 PR 128212 PS 128212 PT 128212 PU 128212 PW 128212 PX 128212 PY 128212...
- Advertisment -

Most Popular

- Advertisement -