പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ രംഗത്ത്.
കേസിൽ അപ്പീലുമായി മുൻപോട്ട് പോകുമെന്നും കേസുമായി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും മഞ്ജുഷ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. ഞങ്ങളുടെ ഭാഗം കോടതി വേണ്ട രീതിയിൽ പരിഗണിച്ചില്ല. മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്.
ഹർജി തള്ളിയ കോടതി വിധിയിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബുവും മലയാലപ്പുഴയിൽ പറഞ്ഞു. അപ്പീലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി