Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപതിനേഴുകാരനെ കഞ്ചാവുമായി...

പതിനേഴുകാരനെ കഞ്ചാവുമായി അടൂർ പോലീസ് പിടികൂടി

അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3  ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ  വിവരങ്ങൾ കുട്ടിയിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.

അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിയമനടപടികൾ കൈകൊള്ളുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടർനടപടികൾ കൈക്കൊള്ളും. എസ് ഐക്കൊപ്പം സി പി ഓമാരായ ശ്യാം, രാഹുൽ, നിതിൻ  എന്നിവരാണ് ഉണ്ടായിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണ്ണ വില വീണ്ടും കുതിക്കുന്നു: ഇന്ന് 320 രൂപ വർദ്ധിച്ചു

തിരുവനന്തപുരം: സ്വർണ്ണ വില വീണ്ടും കുതിക്കുന്നു.  ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു....

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന്...
- Advertisment -

Most Popular

- Advertisement -