Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകടം ചോദിച്ചിട്ട്...

കടം ചോദിച്ചിട്ട് നൽകിയില്ല :2 ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ വെളിപ്പെടുത്തൽ .ഇവരോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് അഫാൻ പറഞ്ഞത്. എന്നാൽ ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്നെന്നും പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അഫാൻ പറഞ്ഞത്. മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യം മെച്ചമായതോടെ അഫാനെ ഇന്ന് ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ  നടപടി

പത്തനംതിട്ട: പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട്...

കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

പന്തളം : എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയൻ(21) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ,...
- Advertisment -

Most Popular

- Advertisement -