പത്തനംതിട്ട : കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ http://agrimachinery.nic.in/index പോര്‍ട്ടലില്‍ ജനുവരി 15 മുതല്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി നല്‍കും.
പദ്ധതിയെക്കുറിച്ചള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും പന്തളം കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 04734 294949, 8593041723, 6235133077, 7510250619.