ന്യൂഡൽഹി : എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.






