Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭയുടെ...

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍

ആലപ്പുഴ: നഗരസഭയുടെ  പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു.

പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നല്‍കാനുള്ള നിലയിലാണ് ഷിഫ്റ്റിംഗ് പുരോഗമിക്കുന്നത്. അടുത്തദിവസം തന്നെ വിപുലമായ ഉദ്ഘാടന പരിപാടികളോടെ നഗരസഭയുടെ മുഴുവൻ സേവനങ്ങളും ശതാബ്ദി മന്ദിരത്തില്‍ സംയോജിപ്പിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും.

2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമ്മാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമ്മാണ ചെലവ്. ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ മാനേജിംഗ് ഡയറക്ടറായുള്ള ഹാബിറ്റാറ്റ് ടെക്നോളജീസിനായിരുന്നു നിർമ്മാണ ചുമതല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസ് ജില്ലാ കൺവൻഷൻ

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോൺ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക്  റെക്കോർഡ് ബോണസ്

തിരുവനന്തപുരം  :  ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ  റെക്കോർഡ് ബോണസ്. ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകുന്നത്. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ്...
- Advertisment -

Most Popular

- Advertisement -