Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റവന്യൂ...

ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കലയുടെ സംഗമഭൂമിയായ ഓണാട്ടുകരയില്‍ നടക്കുന്ന ആലപ്പുഴ റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റവും മികച്ച സര്‍ഗോത്സവമാക്കി മാറ്റണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കായംകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

അപാരമായ കഴിവുകളുള്ള കുട്ടികളാണ് ജില്ലാകലോത്സവത്തില്‍ മല്‍സരിക്കുന്നതെന്നും അവര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കണമെന്നും എംഎല്‍എ  പറഞ്ഞു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത പതാക ഉയര്‍ത്തി. ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്രതാരം നിഷ യൂസുഫ് ദീപം തെളിച്ചു. കായംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശികല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, കായംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മറ്റി എസ് കേശു നാഥ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനസര്‍ക്കാര്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റര്‍ മുഹമ്മദ് യാസീന്‍, കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത അഷ്‌കര്‍ അലി ചെമ്പകലാന്റ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  മാസ്റ്റര്‍ മുഹമ്മദ് യാസീന്‍ വേദിയില്‍  കീബോര്‍ഡ് വായിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു.

ഡിസംബര്‍ 3 വരെ കായംകുളത്തെ 13 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5000 ത്തിലധികം വിദ്യാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഗവ. ബോയ്‌സ് എച്ച് എസ് എസ്, ബി എഡ് സെന്റര്‍, ഗവ. യു പി എസ് കായംകുളം, ഗവ. എല്‍പിഎസ് കായംകുളം, ഓട്ടിസം സെന്റര്‍ ഹാള്‍, സെന്റ് മേരീസ് ജി. എച്ച് എസ് എസ്, ബി ആര്‍ സി കായംകുളം എന്നിവിടങ്ങളിലാണ് കലോത്സവ വേദികള്‍ ഒരുക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്. മോഹനൻ...

പൊങ്കാല നിർവൃതിയിൽ പതിനായിരങ്ങൾ :  നാടും നഗരവും ഭക്തി സാന്ദ്രമായി

തിരുവല്ല: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. തൃകാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും നിരവധി തീർത്ഥാടകർ ബുധനാഴ്ച്ച മുതൽ  ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. ക്ഷേത്രത്തിന് 70...
- Advertisment -

Most Popular

- Advertisement -