Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ മോഷണ...

ഡൽഹിയിൽ മോഷണ കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ മർദിച്ചെന്ന് ആരോപണം

ന്യൂഡൽഹി : ഡൽഹിയിൽ മോഷണ കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ നാട്ടുകാരും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ചതായി പരാതി .സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ഐ.ടി. അശ്വന്ത്, കാസർകോട്‌ സ്വദേശി കെ. സുധിൻ എന്നിവർക്കാണ് മർദനമേറ്റത്‌.

വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ മൊബൈൽ ഫോണും വാച്ചും വിൽക്കാനെന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തി. വിദ്യാർഥികൾ വേണ്ടെന്ന് പറഞ്ഞെങ്കിലും അല്പസമയം കഴിഞ്ഞ് ആറംഗസംഘവുമായി മടങ്ങിയെത്തിയ ഇയാൾ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

വിദ്യാർഥികൾ സമീപത്തെ പൊലീസ് ഔട്പോസ്റ്റിലെത്തി സഹായം അഭ്യർഥിച്ചെങ്കിലും വിദ്യാർഥികളാണ് തെറ്റുചെയ്തതെന്ന് ആരോപിച്ച പൊലീസ് ഇരുവരെയും മർദിച്ചുവെന്നും വിദ്യാർഥികൾ പറയുന്നു.പിന്നീട് കോളേജിലെ മുതിർന്ന വിദ്യാർഥികളെത്തി പോലീസുമായി സംസാരിച്ചാണ് മോചിപ്പിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഡൽഹി പോലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും വിദ്യാർഥികൾ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പിടിച്ചു:  വൻ ദുരന്തം ഒഴിവായി

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ...

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം : വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും

കൊച്ചി : ചിങ്ങമാസത്തിലെ  പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി മന്നനെ...
- Advertisment -

Most Popular

- Advertisement -