Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറേഷൻ വ്യാപാരിയെ...

റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം

കോട്ടയം :  അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശി തോമസ് കെ.സിയെ ആണ് കടയിലെ കാർഡുകാരൻ കൂടിയായ വ്യക്തി അക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.  റേഷൻ കടയിൽ എത്തി സാധനം വാങ്ങി പോയ വ്യക്തിയാണ് വൈകുന്നേരത്തോടെ കടയിൽ എത്തി മർദ്ദിച്ചത്.

മണ്ണെണ്ണയോടെപ്പം തനിക്ക് വേണ്ടാത്ത അരി എന്തിന് ബില്ല് ചെയ്തു എന്ന് ചോദിച്ചാണ് ഇയാൾ വ്യാപാരിയെ ആക്രമിച്ചത്. തലയ്ക്കും ദേഹത്തും പരിക്കുപറ്റിയ തോമസ് കെ.സി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അകാരണമായി റേഷൻ വ്യാപാരിയെ മർദ്ദിച്ച വ്യക്തിക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ജനറൽ സെകട്ടറി അരവിന്ദ് പി.ആർ എന്നിവർ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുമൂലപുരത്ത് സ്കൂൾ കലോത്സവത്തിന്  തിരി തെളിഞ്ഞു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ് മുഖ്യവേദിയായി നവംബർ 26 മുതൽ 29 വരെ നടക്കുന്ന പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം  ആരോഗ്യ  മന്ത്രി വീണ...

അടൂർ താലൂക്ക് റവന്യൂ ആസ്ഥാന മന്ദിരത്തിന് അഞ്ച് കോടി ഭരണാനുമതിയായി: ഡെപ്യൂട്ടി സ്പീക്കർ

അടൂർ:  റവന്യൂ കോംപ്ലക്സ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി  ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ അറിയിച്ചു. 2023- 24 സാമ്പത്തിക വർഷ ബജറ്റിൽ  ഉൾപ്പെടുത്തിയ പദ്ധതിക്ക് നിലവില്‍ റവന്യൂ വകുപ്പിന്റെ തനത്  പ്ലാൻ...
- Advertisment -

Most Popular

- Advertisement -