വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിലെ മുറിവിൽ തുന്നലിട്ടെന്ന് ബന്ധുക്കളുടെ ആരോപണം.വീട്ടിൽ തെന്നിവീണ് തലക്ക് പരിക്കേറ്റ നിലയിൽ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ച സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥിനെയാണ് മൊബൈൽ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ദേവതീർഥിനെ ആദ്യം ഡ്രസിങ് റൂമിലേക്ക് അയച്ചെങ്കിലും ഇരുട്ടായതിനാൽ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്റെ അരികിൽ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ആശുപത്രിയധികൃതർ പറഞ്ഞു.