തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി.2016ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ 2021ൽ സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു .






