Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamചുരിദാർ ധരിച്ചെത്തിയ...

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി

കൊല്ലം : ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടിയതെന്നാണ് സെക്യൂരിറ്റി പറയുന്നത്.സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായർ പൊലീസിൽ പരാതി നൽകി.

ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അധ്യാപികയെ പൊലീസ് എത്തിയാണ് സ്കൂളിൽ പ്രവേശിപ്പിച്ചത്.എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നും കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യം മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിങ് സ്കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു....

ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള   പോഷകാഹാര കിറ്റുകളുടെ വിതരണം

തിരുവല്ല: ക്ഷയരോഗികളുടെ (ടിബി) ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ...
- Advertisment -

Most Popular

- Advertisement -