Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതലസ്ഥാനത്ത് വീണ്ടും...

തലസ്ഥാനത്ത് വീണ്ടും അരുംകൊല : പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം പൂന്തുറയിൽ ബീമാപള്ളിക്കു സമീപം യുവാവിനെ കുത്തിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലി(40)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശി ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഷിബിലി.

ഇന്നലെ രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ...

തിരഞ്ഞെടുപ്പ് ബോധവത്കരണം; എൽഇഡി വാൾ  ജില്ല കളക്ടർ ഫ്‌ളാഗ്ഓഫ് ചെയ്തു

ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തിരഞ്ഞെടുപ്പ് ബോധവത്കരണ എൽഇഡി വാളിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് കളക്ട്രേറ്റിൽ നിർവഹിച്ചു. വോട്ടർ ബോധവത്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെ...
- Advertisment -

Most Popular

- Advertisement -