കോട്ടയം: കെൽട്രോണിൽ മാധ്യമപഠനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്.
പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഇൻഫോപ്രെണർഷിപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഫോൺ: 9544958182