Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ...

ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന്  ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള

ആറന്മുള : പമ്പയുടെ ഓളങ്ങളിൽ വഞ്ചിപ്പാട്ടിൻ്റെ ശീലുകൾ മുഴക്കി
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന്  ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള നടന്നു

ഇക്കുറി കന്നിമാസത്തിലെ ഉതൃട്ടാതി നാളായ സെപ്റ്റംബർ 18ന് ആറന്മുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ പാർത്ഥസാരഥിക്ക് മുന്നിൽ 26 പള്ളിയോടങ്ങൾ ജലമേള നടത്തിയത്. 52 പള്ളിയോടങ്ങളാണ് ആകെയുള്ളത്. രാവിലെ 11ന് ആറന്മുളസത്രക്കടവിൽനിന്നാരംഭിച്ച ഘോഷയാത്രയിൽ രണ്ട് പള്ളിയോടങ്ങൾ വീതം പരപ്പുഴ കടവിലെത്തി ഇവിടെനിന്നും തിരികെ മധുക്കടവിലെത്തി പൊതിയും പഴവും ക്ഷേത്രപ്രസാദവും പുകയിലയും ദക്ഷിണയായി സ്വീകരിച്ചു. 2014ലും ഇത്തരത്തിൽ ആചാരവള്ളംകളി നടന്നിരുന്നു

കാട്ടൂരിൽ നിന്നും ഓണ വിഭവങ്ങളുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന തിരുവോണ തോണിയെ ഒരിക്കൽ ചിലർ ആക്രമിച്ചതിനേ തുടർന്ന് തോണി സംരക്ഷണത്തിനായി സമീപ കരക്കാർ വലിയ പള്ളിയോടങ്ങൾ നിർമ്മിച്ച് തോണിയ്ക്ക് അകമ്പടി പോയി .ഈ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് ആണ് പിന്നീട് ആറന്മുള വള്ളംകളിയായി മാറിയതെന്നാണ് ഐതീഹ്യം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിതാ ട്വന്‍റി 20 ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 2 മലയാളികളും ഉണ്ട്.ആശാ ശോഭന, സജന സജീവൻ എന്നിവരാണ് മലയാളി താരങ്ങൾ.ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ ....

ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്. സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ...
- Advertisment -

Most Popular

- Advertisement -